Loading....
Lyricist: ഡോണ മയൂര Composer: ബഹുവ്രീഹി
Singer: ദിവ്യ എസ് മേനോന്‍, ശ്രീകാന്ത്
“മൗനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (male)
പ്രണയാംബരങ്ങള്‍ നീളെ, പാറും
ശലഭങ്ങളായ് നാം മാറും യാമം
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ പൂക്കും ; മേലേ
മുകിലുകളെ നാം മുത്തും നേരം (male)
പൊന്മണിച്ചിലമ്പണിഞ്ഞു വരും
പൂങ്കാറ്റും കാവ്യമോതും
പൂമെയ്യില്‍ കുളിരിന്‍ അലകള്‍ നെയ്യും…(Female)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (male)
അതിലലിഞ്ഞൊന്നായ് ചേരുമ്പോള്‍
ചാരുതയേറുന്ന ജീവശാഖിയില്‍
പുതുമഴയായ് നാം പെയ്യുമ്പോള്‍
പുളകങ്ങള്‍ ചൂടുന്ന മോഹസാനുവിന്‍ (Female)
തളിരോലും പൂമരചില്ലകളില്‍
ചിറകടി താളമോടെ
ഒരനുപമ പല്...ലവിയായ് നാം മാറും (Male)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (Female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (Male)
മൌനാനുരാഗം ആദ്യാനുരാഗം (Female)”
Embed:
ലോഡുചെയ്യുന്നു...