Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

കാലമാം രഥം (ഈണം ആല്‍ബം)

Loading....
Lyricist: കെ സി ഗീത
Composer: എന്‍ എസ് പണിക്കര്‍
Singer: സുരേഷ്

“കാലമാം രഥം ഉരുളുന്നൂ
കാത്തുനില്‍ക്കാതെ
കളിചിരിമാറാ പൈതങ്ങളേ‍ പോല്‍
രഥത്തിലേറുന്നൂ നാം
യാത്രപോവുന്നൂ...
(കാലമാം രഥം...)

തേരു തെളിയ്ക്കും സാരഥിയാരോ
തിരഞ്ഞെടുക്കും പഥമേതോ
കമലദളങ്ങള്‍ വിതറിയതാണോ
കല്ലുകള്‍ മുള്ളുകള്‍ നിറയുവതാണോ

അറിയുന്നില്ലാ അറിയുന്നില്ലാ
മുന്നിലെന്തെന്നറിയുന്നില്ലാ

ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)

കൂരിരുളല്ലോ കാലപഥങ്ങളില്‍
കൊളുത്തിവയ്ക്കാന്‍ ദീപമുണ്ടോ
മധുമയ വാസന്ത വനിയിലേയ്ക്കോ
മധുരിമയറ്റൊരു മരുവിലേയ്ക്കോ
അറിയുന്നില്ലാ അറിയുന്നില്ലാ
നാളെയെന്തെന്നറിയുന്നില്ലാ

ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)”
Embed:
നിരാകരണവ്യവസ്ഥ