Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ഹൃദയം അലിയും (ഈണം ആല്‍ബം)

Loading....
Lyricist: നിശീകാന്ത് ചെറിയനാടന്‍
Composer: രാജേഷ് രാമന്‍
Singer: രാജേഷ് രാമന്‍


“ഹൃദയം അലിയും നാദം
ആ നാദം ഹംസനാദം
പാടുകയാണെന്‍ വീണയിലാരോ
പതിവായ്‌, പദമായ്‌, പ്രിയമായ്‌

പല്ലവി പാടുന്ന കിളിമകളോ
പൊന്മണിക്കൊലുസ്സിന്റെ കളമൊഴിയോ
പ്രണയവസന്തത്തിന്‍ ശ്രീരാഗമോ
ആരാരുമറിയാത്തോരനുരാഗമോ
അലരിതളുണരുമൊരസുലഭസുരഭില
നിമിഷമൊരനിതരലഹരികളനുദിന
മേകിടുന്നൊരാത്മബന്ധമകമല
രൂറിവന്നുതേന്‍കണങ്ങളഴകൊടു
പതിവായ്‌, പദമായ്‌, പ്രിയമായ്‌....

മധുരമൊരോര്‍മ്മതന്‍ കുളിരലയോ
മഴയുടെ ശൃംഗാര രതിമന്ത്രമോ
കഥപറയും കാറ്റിന്‍ കിന്നാരമോ
ഒരുചുംബനത്തിന്റെ നിശ്വാസമോ
കനവുകളിതുവഴിയിനിവരുമിരവുക-
ളരികിലൊരനുമതിവരുവതിനരുളിടു
മെങ്കില്‍നിന്റെയാര്‍ദ്രനീലമിഴികളില്‍
നീന്തിടും മരാളമാകുമിനിയിവന്‍
പതിവായ്‌, പദമായ്‌, പ്രിയമായ്‌....”
Embed:

പ്രതികരണങ്ങള്‍

Re: ഹൃദയം അലിയും (ഈണം ആല്‍ബം)
Benny, Very Good.... lov Nisi
നിരാകരണവ്യവസ്ഥ