Loading....
Lyricist: നിശീകാന്ത് ചെറിയനാടന്‍ Composer: നിശീകാന്ത് ചെറിയനാടന്‍
Singer: ദിവ്യ പങ്കജ്
“അനുരാഗസന്ധ്യാ കുങ്കുമം ചാര്‍ത്തിയ
അനുപമ സാഗരതീരം
ആ മണ്‍തരികളില്‍ കളം വരയ്ക്കും എന്റെ
ആത്മാവിലേതോ വികാരം എന്റെ
ആത്മാവിലേതോ വികാരം
മൃദുലവികാരങ്ങള്‍ ചാമരം വീശുന്ന
മധുരമൊരോര്‍മ്മതന്‍ നിര്‍വൃതിയില്‍
എന്നില്‍ ഞാനറിയാതൊരു പാട്ടിന്റെ
പല്ലവി താനേ ഒഴുകീ...
അതു നിന്നെക്കുറിച്ചായിരുന്നൂ
അതു നിന്നെക്കുറിച്ചായിരുന്നൂ
തരളവിചാരങ്ങള്‍ നീരവമുണരുമ്പോള്‍
തനുവിലൊരാവേശം നുരയുമ്പോള്‍
ഏതോ സ്വപ്ന വസന്ത ലഹരിയായ്
ഒരു വരിക്കവിത വിരിഞ്ഞൂ...
അതു നീ കേള്‍ക്കുവാനായിരുന്നൂ
അതു നീ കേള്‍ക്കുവാനായിരുന്നൂ”
Embed:
ലോഡുചെയ്യുന്നു...