മേതില്‍ രാധാകൃഷ്ണന്‍ “പ്രതിഭാഷ”യെ പറ്റി നാലോ അഞ്ചോ ലക്കങ്ങളിലായി സമകാലിക മലയാളത്തിലോ മാതൃഭൂമിയിലോ (ഏതിലാണെന്ന് ഓര്‍മ്മയില്ല) എഴുതിയിരുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ മറുഭാഷ സൃഷ്ടിച്ച്, പ്രധാന സമൂഹത്തിനെതിരെ പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതിനെ പറ്റി മേതില്‍ ആ ലേഖന പരമ്പരയില്‍ എഴുതിയിരുന്നു.
ഇപ്പോള്‍ ഭാഷയെന്ത്, പ്രതിഭാഷയെന്ത്, മറുഭാഷയെന്ത്, ശ്ലീലമെന്ത്, അശ്ലീലമെന്ത് എന്നൊന്നും മനസ്സിലാവാത്ത ഒരവസ്ഥയിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പത്രമാധ്യമങ്ങള്‍ നമ്മെ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടുപോവാന്‍ അത്യുത്സാഹിക്കുന്നുമുണ്ട്.
ഡെസ്കില്‍ കിട്ടിയത് കിട്ടിയപാടെ കാച്ചുകയാണ് നമ്മുടെ പത്രമാധ്യമങ്ങള്‍. അങ്ങനെ പ്രധാന ഭാഷയാവുന്നു പ്രതിഭാഷ. തെറി ശ്ലീലമാവുന്നു. എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടെങ്കില്‍ മനോരമാ ഓണ്‍ലൈനില്‍ ഡിസംബര്‍, 3, 2008 ന് വന്ന ഈ വാര്‍ത്തയൊന്ന് വായിച്ചുനോക്കൂ...
[[സഭയില്‍ ഉണ്ണികൃഷ്ണന്റെ കുടുംബത്തിനെതിരേ ചില മുനവച്ച പ്രയോഗങ്ങള്‍ക്കും വി.എസ് മുതിര്‍ന്നു. താനും കോടിയേരിയും ചെന്നപ്പോള്‍ ആസൂത്രിതമായ രീതിയില്‍ സ്വീകരണത്തിനു ചിലര്‍ ഒത്തുകൂടി, പിതാവ് പെരുമാറിയത് ശരിയായില്ല, കര്‍ണാടക മുഖ്യമന്ത്രി ചെന്നപ്പോള്‍ അവിടെയുള്ളവര്‍ സൗഹൃദത്തോടെ സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം നിരത്തിയത്.
പ്രസംഗത്തില്‍ വി.എസ് നടത്തിയ ചില പദപ്രയോഗങ്ങള്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പട്ടി എന്റേതല്ല. പട്ടി പ്രയോഗം നടത്തിയവര്‍ അതു കടിച്ചു വിഴുങ്ങിക്കോളൂ (പ്രതിപക്ഷാംഗങ്ങള്‍ ആരോപിക്കുന്നത് തൂങ്ങിക്കിടക്കുന്നത് കടിച്ചുവിഴുങ്ങിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞതായാണ്.....! .) എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ നീട്ടി വിളിച്ച് അഭിസംബോധന ചെയ്‌തത് “ഊമ്പന്‍ ചാണ്ടി” എന്നാണെന്നും അവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ വി.എസിന്റെ പ്രസംഗത്തിന്റെ ഓഡിയോ ടേപ്പ് വേണമെന്ന് പ്രതിപക്ഷം സ്പീക്കറെ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്.]]
പുതിയ മാധ്യമസംസ്കാരത്തില്‍ എഡിറ്ററില്ലെത്രെ. എത്ര സത്യം. ഈ വാര്‍ത്ത തന്നെ അതിന് തെളിവല്ലേ?
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍