Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

രാജും നായര്‍-ഈഴവ വിവാദവും

രാജിന്റെ “ഗാര്‍ഹിക സത്യങ്ങള്‍” എന്ന കവിത വായിച്ചപ്പോള്‍ തന്നെ കമന്റിടണമെന്ന് കരുതിയതാണ്. കവിത നന്നായിട്ടല്ല, കവിതയില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടം നല്‍‌കുന്ന പ്രയോഗങ്ങള്‍ ഉള്ളതിനാല്‍. രാജുമായി ഇതെപ്പറ്റി ചാറ്റ് ചെയ്തിരുന്നു.

തുളസിയുടെ ബ്ലോഗില്‍ വന്ന “ജനാധിപത്യമാണ് മറുപടി” പോസ്റ്റിന് വന്ന മറുപടികള്‍ കണ്ടപ്പോള്‍ ഞാനിടാനുദ്ദേശിച്ച കമന്റ് ഒരു പോസ്റ്റാക്കിക്കളയാമെന്ന് തോന്നി.

ആദ്യമേ തന്നെ പറയട്ടെ, രാജിന്റെ “ഗാര്‍ഹിക സത്യങ്ങള്‍” എന്ന കവിത വായിച്ചവരാരും കവിതയല്ല വായിച്ചതെന്ന് തോന്നുന്നു. രാജിന്റെ കവിതയൊരു നായര്‍-ഈഴവ വിവാദത്തിന് വഴിവയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ എന്റെ തോന്നലാവാം. എന്തായാലും ഞാനീ കവിത ഇങ്ങനെയാണ് വായിച്ചത് -

------------------------------------------------------------------
കല്യാണപ്രായക്കാരനായ ഒരു നായര്‍ മാട്രിമോണിയല്‍ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നു. ജാതിയിലോ മതത്തിലോ വിശ്വസിക്കാത്ത ഇയാള്‍ “ജാതിയില്ല” എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കാനാണ് ആഗ്രഹിച്ചത്. ചാള കഴിക്കുന്ന ഈഴവന്മാര്‍ക്ക് ചാള മണമുണ്ടെന്ന് പണ്ടെന്നോ ഇയാളുടെ മനസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്. “ജാതിയില്ല” എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ, തനിക്ക് ലഭിക്കുന്നത് ഒരു ഈഴവപ്പെണ്‍‌കുട്ടിയെ ആയാലോ എന്ന് ഒരുനിമിഷം ഈ നായര്‍ ചിന്തിച്ച് പോവുന്നു. ജീവിതകാലം മുഴുവന്‍ തന്റെ കൂടെ കഴിയാന്‍ പോവുന്ന പെണ്‍‌കുട്ടി, തനിക്കിഷ്ടമില്ലാത്ത ചാളമണം ഉള്ളവളായാല്‍ ജീവിതം മൊത്തം ചളമാവും എന്ന തിരിച്ചറിവില്‍ നായരെത്തുന്നു.

ജാതിയും മതവുമില്ല എന്ന് വിശ്വസിക്കുന്ന താന്‍ “ചാളമണം” ഉണ്ടെന്നതിന്റെ പേരില്‍ ഈഴവപ്പെണ്‍‌കുട്ടിയെ ഒഴിവാക്കുന്നതിന്റെ ഔചിത്യമില്ലായ്മയും ഈ നായരെ വിഷമിപ്പിക്കുന്നുണ്ട്. അങ്ങിനെ, “ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍” നില്‍‌ക്കുന്ന തനിക്ക് കല്യാണപ്രായമായിട്ടില്ല എന്ന് മനസ്സിലാക്കുകയാണ് കവിയിവിടെ.
------------------------------------------------------------------

തീര്‍ത്തും വൈയക്തികമായ ഒരു വിഷയം, അര്‍ത്ഥശങ്കയ്ക്ക് ഇടം കൊടുക്കാത്ത ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രകാശിപ്പിച്ചുവെന്ന തെറ്റ് രാജിവിടെ ചെയ്തിരിക്കുന്നു. എങ്കിലും ഇതൊരു വൈയക്തിക കവിതയാണെന്നുള്ള രാജിന്റെ മുന്‍‌കൂര്‍ ജാമ്യവും കവിതയ്ക്കവസാനം കവിക്കുണ്ടാവുന്ന പരിണാമവും കണക്കിലെടുക്കുമ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ടൊരു വായന ഈ കവിത പ്രതീക്ഷിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.

പ്രതികരണങ്ങള്‍

Re: രാജും നായര്‍-ഈഴവ വിവാദവും
ഞങ്ങള്‍ നസ്രാണികളായ പന്നിയും മൂഞ്ചിപ്പെണ്ണും നീട്ടിയത്തങ്ങുന്നിനോടൊപ്പം. പഴയ ജന്മിത്തമ്പുരാക്കന്‍ ആണല്ലോ?
Re: രാജും നായര്‍-ഈഴവ വിവാദവും
ellaavarkkum jaathiyaanu vendathu alle? Linkukalkk nandi..
Re: രാജും നായര്‍-ഈഴവ വിവാദവും
രണ്ട് ലിങ്കുകളിലും പോയി വായിച്ചപ്പോഴാണ്‌ സംഗതി മനസിലായത്. ബെന്നിയും അര്‍ത്ഥശങ്കയ്ക്ക് ഇടം നല്‍കിക്കൊണ്ട് എഴുതി :)
Re: രാജും നായര്‍-ഈഴവ വിവാദവും
ബെന്നീ, കുറിപ്പ് വായിച്ചു. ഈഴവ-നായര്‍ വിവാദമായിരുന്നില്ല തുളസിയുടെ ബ്ലോഗ് പോസ്റ്റില്‍ നടന്നത്. ജാതി ജാതിമേല്‍ക്കോയ്മയുടെ ചില കുന്നായ്മകള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു നളന്‍. ഇവിടെ ആരെങ്കിലും ഈഴവനോ നായരോ ആയതുകൊണ്ടല്ല അങ്ങനെയുള്ള കമന്‍റുകള്‍ ഇടേണ്ടിവന്നത്. ജാതി എന്തുമായിക്കൊള്ളട്ടെ, ജാതിക്കോമരങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ തുളസിയുടെ ബ്ലോഗില്‍ (ആ കവിത രാജ് പ്രസിദ്ധീകരിച്ച കാലത്തും) ആ കവിതയ്ക്കെതിരെ പ്രതിഷേധം നടത്തിയിട്ടുണ്ട്. ബെന്നി പറയുന്നു, മെച്ചപ്പെട്ടൊരു വായന ഈ കവിത പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പറയട്ടെ, രാജില്‍ നിന്ന് ജാതികളെ പറ്റി മെച്ചപ്പെട്ടെരൊ കാഴ്ചപ്പാട് പലരും പ്രതീക്ഷിക്കുന്നുണ്ട്.
Re: രാജും നായര്‍-ഈഴവ വിവാദവും
രാജിന്റെ കവിതയെ ഈ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് തികഞ്ഞ ചെറ്റത്തരമാണ്. ചാളമണം പോലെയുള്ള ക്ലീഷേകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വിവാഹം പോലെ ഒരു ഗൌരവമാര്‍ന്ന സാമൂഹ്യവിനിമയത്തിന്‍ അര്‍ഹതയില്ല (പ്രായമായിട്ടില്ല) എന്നാണ് ആ കവിതയുടെ അര്‍ത്ഥമെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവും. ഇഞ്ചിയോ പെരിങ്ങോടനോ മുഖം കാണിക്കുന്ന ഏത് ചര്‍ച്ചയും വ്യക്തിവിരോധത്തിലേക്ക് വലിച്ചു നീട്ടാന്‍ ജാഗ്രതയോടെ ചിലര്‍ മലയാളം ബ്ലൊഗില്‍ ഉണ്ടെന്നാണ് ചിലപോസ്റ്റുകളില്‍ നീന്ന് മനസ്സിലാകുന്നത്.
Re: രാജും നായര്‍-ഈഴവ വിവാദവും
ഗുപ്തേട്ടന്‍ നായരാണോ? നീട്ടയത്ത് അദ്യത്തിന്‌ വിളക്ക് പിടിക്കാന്‍ എത്തിയതാണോ ഇലത്തലയ്ക്കലെ നായര്‍?
Re: രാജും നായര്‍-ഈഴവ വിവാദവും
മൊത്തം ഈഴവക്കുണാപ്പന്മാര്‍ക്കും അസ്സലൊരു പൂശ് കൊടുത്തതില്‍ രാജ് നായരെ അഭിനന്ദിക്കുന്നു. മാരീചനോ റോബിനോ വലിയ കക്ഷികളൊന്നുമല്ല. രാജിന്‍റെ കവിതയ്ക്ക് നല്ലൊരു വ്യാഖ്യാന്മെഴുതിയ ബെന്നിക്ക് നന്ദി..
Re: രാജും നായര്‍-ഈഴവ വിവാദവും
nee okke enna nannavuka
Re: രാജും നായര്‍-ഈഴവ വിവാദവും
എഡാ ബെന്നിക്കണാരാ നീ ആര്‍ക്കാണെഡാ കുഴലൂതുന്നത്? രാജിനോ? നിന്‍റെ കോണകം വരെ അഴിച്ചുവാങ്ങിയിരുന്നവരാണ്‌ നായന്മാര്‍ എന്ന് നീ മനസിലാക്കിയാല്‍ നന്ന്. അല്ലെങ്കില്‍ അനുഭവി
Re: രാജും നായര്‍-ഈഴവ വിവാദവും
ബെന്നി, സ്വന്തം പേരെഴുതാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും പറയര്‍ട്ടെ, ഒത്തിരി സന്തോഷം.
Re: രാജും നായര്‍-ഈഴവ വിവാദവും
ഈ നായരേയും ഈഴവനേയും പറ്റി എഴുതാനേ ഇവിടുള്ളവര്‍ക്ക് സമയമുള്ളൂ. എഴുത്തഛന്‍ സമുദായവും നസ്രാണികളും ഒക്കെ ഇവിടുണ്ട്.
Re: രാജും നായര്‍-ഈഴവ വിവാദവും
Caste no bar എന്നു തീരുമാനിച്ചപ്പോള്‍ കൈവിറച്ചു നായന്‍ന്മാരുടെ വേശ്യ് മണം തികട്ടി വന്നു കല്യാണം കഴിക്കുവാന്‍ പ്രായമായിട്ടില്ല http://cultural-quatation.mywebdunia.com/2008/11/27/1227779460000.html?
നിരാകരണവ്യവസ്ഥ